Tuesday, January 6, 2009

കോണ്‍ഗ്രസ്സില്‍ ആണുങ്ങളോ?

പക്ഷിശാസ്ത്രത്തില്‍ തത്ത കൊത്തിയിട്ടത് അഭിഷേകവിഘ്നം.
പത്രം തുറന്നപ്പോള്‍ അതിലുമുണ്ട് ഒരു അഭിഷേകവിഘ്നം.
ജമീലാക്കനെ ഗവര്‍ണ്ണറാക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിരുന്നതാണു.
കേരളത്തിലെ പാര്‍ട്ടിനേതാക്കള്‍ പാര വച്ചതുകൊണ്ടാണത് നടക്കാതെ പോയതെന്ന് അക്കന്‍.
പുരുഷമേധാവിത്വമാണു കെ.പി.സി.സിയിലെന്നാ അക്കന്‍ പറേണത്.
അടിയന്‍ അത് വിശ്വസിക്കുകേല.
ഇന്ദിരാഗാന്ധിക്ക് ശേഷം എവിടാ കോണ്‍ഗ്രസ്സില്‍ ആണ്? അക്കന്‍ പറ...
ഇതിന്നലെ മുരളിയണ്ണന്‍ പറഞ്ഞതിനു രമേശണ്ണന്‍ ബദലുപറയിച്ചതല്യോ എന്നാ കാക്കാലന്റെ സംശയം?
മുഖം മിനുക്കി നടക്കുന്ന എന്തര് കുറേപ്പേരെ കാംക്രസ് നേതൃത്വത്തിലുള്ളു എന്ന് ഇന്നലെ മൊരളിയണ്ണന്‍ പറഞ്ഞതേയുള്ളു.
അതായിപ്പം കഥ.....